Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : : LIC Becomes

മാ​ർ​ച്ച് പാ​ദം: ഏ​റ്റ​വും കൂ​ടു​ത​ൽ ലാ​ഭം നേ​ടി​യ ധനകാര്യ ക​ന്പ​നി​യാ​യി എ​ൽ​ഐ​സി

മും​​ബൈ: മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ധ​​ന​​കാ​​ര്യ മേ​​ഖ​​ല​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ലാ​​ഭം കൊ​​യ്യു​​ന്ന ക​​ന്പ​​നി​​യാ​​യി പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​മാ​​യ ലൈ​​ഫ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​ൽ​​ഐ​​സി). മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ൽ 23,400 കോ​​ടി രൂ​​പ​​യി​​ല​​ധി​​ക​​മാ​​ണ് ഈ ​​പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ അ​​റ്റാ​​ദാ​​യം.

കേ​​ന്ദ്ര പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ പോ​​ലും 2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന്‍റെ നാ​​ലാം പാ​​ദ​​ത്തി​​ലെ ലാ​​ഭ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ എ​​ൽ​​ഐ​​സി ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ 19,013 കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ, മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ൽ എ​​ൽ​​ഐ​​സി​​യു​​ടെ വ​​രു​​മാ​​നം 23 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​മാ​​യ 23,420 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി​​യ​​താ​​യി ക​​ന്പ​​നി​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ൽ സ​​മ​​ർ​​പ്പി​​ച്ച സാ​​ന്പ​​ത്തി​​ക ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, നാ​​ലാം പാ​​ദ​​ത്തി​​ലെ ലാ​​ഭ​​ക്ക​​ണ​​ക്കി​​ൽ എ​​ൽ​​ഐ​​സി​​ക്കു പി​​ന്നി​​ൽ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യും എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കു​​മാ​​ണു​​ള്ള​​ത്. ഇ​​ക്കാ​​ല​​ള​​യ​​വി​​ൽ ഇ​​വ യ​​ഥാ​​ക്ര​​മം 19,684 കോ​​ടി രൂ​​പ​​യും 19,221 കോ​​ടി രൂ​​പ​​യും ലാ​​ഭം നേ​​ടി.

വാ​​ർ​​ഷി​​ക ലാ​​ഭ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ എ​​ൽ​​ഐ​​സി​​യേ​​ക്കാ​​ൾ ബ​​ഹു​​ദൂ​​രം മു​​ന്നി​​ലാ​​ണ് എ​​സ്ബി​​ഐ. 2026 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ എ​​ൽ​​ഐ​​സി 57,419 കോ​​ടി രൂ​​പ​​യു​​ടെ ലാ​​ഭം നേ​​ടി​​യ​​പ്പോ​​ൾ എ​​സ്ബി​​ഐ 80,032 കോ​​ടി രൂ​​പ​​യു​​ടെ ലാ​​ഭം നേ​​ടി.

എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കി​​ന്‍റെ വാ​​ർ​​ഷി​​ക ലാ​​ഭം 74,670 കോ​​ടി രൂ​​പ​​യും ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്കി​​ന്‍റേത് 50147 കോ​​ടി രൂ​​പ​​യു​​മാ​​ണ്.

മ​​റ്റ് പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ നാ​​ലാം​​പാ​​ദ​​ത്തി​​ൽ 11,378 കോ​​ടി രൂ​​പ​​യു​​ടെ അ​​റ്റാ​​ദാ​​യ​​ത്തോ​​ടെ​​യാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. കോ​​ൾ ഇ​​ന്ത്യ 10,839 കോ​​ടി രൂ​​പ​​യും പ​​വ​​ർ ഫി​​നാ​​ൻ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ 8598 കോ​​ടി രൂ​​പ​​യും എ​​ൻ​​ടി​​പി​​സി 8747 കോ​​ടി രൂ​​പ​​യും ലാ​​ഭം നേ​​ടി.

മൊ​​ത്തം കോ​​ർ​​പ​​റേ​​റ്റ് മേ​​ഖ​​ല എ​​ടു​​ത്താ​​ൽ ജ​​നു​​വ​​രി-​​മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ൽ 51,970 കോ​​ടി രൂ​​പ​​യു​​ടെ റി​​ക്കാ​​ർ​​ഡ് ലാ​​ഭ​​വു​​മാ​​യി വോ​​ഡ​​ഫോ​​ണ്‍ ഐ​​ഡി​​യ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത്രൈ​​മാ​​സ ലാ​​ഭം നേ​​ടു​​ന്ന ക​​ന്പ​​നി​​യാ​​യി. പ്ര​​ധാ​​ന​​മാ​​യും നി​​യ​​മ​​പ​​ര​​മാ​​യ ബാ​​ധ്യ​​ത​​ക​​ളി​​ൽ ഇ​​ള​​വ് ല​​ഭി​​ച്ച​​തു​​മൂ​​ലം ഏ​​താ​​ണ്ട് ആ​​റു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ക​​ന്പ​​നി നേ​​ടു​​ന്ന ആ​​ദ്യ​​ത്തെ ലാ​​ഭ​​മാ​​ണി​​ത്.

Latest News

Corehub Up